ഓസോൺ ദിനം ആചരിച്ചു:
കാട്ടാമ്പള്ളി: ഗവ മാപ്പിള യു.പി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനം ആചരിച്ചു.പ്രത്യേക ഓസോൺ ദിന അസംബ്ലിയിൽ ഓസോൺ പാളിക്കുണ്ടാവുന്ന ശോഷണവും അതുവഴിമാനവരാശിക്കുണ്ടാവാനിടയുള്ള വിനാശത്തെ കുറിച്ചും ശാസ്ത്ര ക്ലബ്ബ് ജോയിന്റ് കൺവീനർ ശ്രീമതി. സീമ. കെ വിശദീകരിച്ചു. തുടർന്ന് വലിച്ചെറിയൽ മുക്ത ഗ്രാമമാക്കുന്നതിലേക്ക് തയ്യാറാക്കിയ പ്രതിജ്ഞ എടുത്തു.ഗവ. ടി ടി ഐ വുമൻ, ഗവ. ടി. ടി. ഐ മെൻ എന്നിവിടങ്ങളിൽ നിന്നെത്തിയ ട്രെയിനി ടീച്ചേഴ്സ് പരിപാടികളുടെ ഭാഗമായി.തുടർന്ന് ഓസോൺ ദിന ക്വിസ് മത്സരം ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും നടന്നു. ഓസോൺ പാളിയുടെ ശോഷണം സംഭവിച്ചാൽ ഭൂമിയുടെ താളം തെറ്റുന്നതിനെ ആസ്പദമാക്കി ശ്രീ.പ്രദീപ് വയനാടും, ശ്രീമതി. സീമ. കെയും ഒരുക്കിയ സ്കിറ്റ് അവതരണം നടന്നു.പ്രധാനാധ്യാപകൻ എ.കെ.സജിത്, സീനിയർ അധ്യാപകരായ ശ്രീമതി മാർ' രജനി ബേബി, പ്രീത, സുമ, ദീപ എന്നിവർ നേതൃത്വം നൽകി.




