ഓട്ടോയിൽ കടത്തുകയായിരുന്ന ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ കണ്ണൂർ ടൗൺ പോലീസ് കക്കാടിൽ പിടികൂടി

കുറുമാത്തൂർ വാർത്തകൾ
0

 ഓട്ടോയിൽ കടത്തുകയായിരുന്ന ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ കണ്ണൂർ ടൗൺ പോലീസ് കക്കാടിൽ പിടികൂടി



കണ്ണൂർ: ഓട്ടോയിൽ കടത്തുകയായിരുന്ന ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. അലവിൽ സ്വദേശിയും അത്തായക്കുന്ന് പുല്ലൂപ്പി കൊറ്റാളിയിൽ താമസക്കാരനുമായ മുഷു എന്ന എം. ജിതിൻ (33), തോട്ടട കാഞ്ഞിര സ്വദേശി സിപി.അർഷാദ് (32), പുതിയങ്ങാടി ബീച്ച് റോഡ് സ്വദേശിയും പുല്ലൂപ്പി കൊറ്റാളിയിൽ താമസക്കാരനുമായ ബി.രാഹുൽ രാജ് (27) എന്നിവരെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ ആൻറിനാർക്കോട്ടിക് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ മഹിജൻ, റാഫി, ടൗൺ പോലീസ് സംഘവും ചേർന്ന് പിടികൂടിയത്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെ കക്കാട് പള്ളിപ്പുറം ജംഗ്‌ഷനിൽ വെച്ചാണ് ആറ് ബോട്ടിലുകളിലായി കടത്തുകയായിരുന്ന 30 മില്ലിഗ്രാം ഹാഷിഷ് ഓയിലിലുമായി പ്രതികൾ പിടിയിലായത്. പ്രതി സഞ്ചരിച്ച കെ.എൽ 13..സെഡ്.88 35 നമ്പർ ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !