പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 

പാപ്പിനിശ്ശേരി പ്രവാസി കൂട്ടായ്മ യുഎഇ യുടെ നേതൃത്വത്തിലുള്ള ഈദ് കിറ്റ് വിതരണം നടത്തി 





പാപ്പിനിശ്ശേരി പ്രവാസി കൂട്ടായ്മ യുഎഇ യുടെ നേതൃത്വത്തിലുള്ള ഈദ് കിറ്റ് വിതരണം അല്ലാഹുവിന്റെ അനുഗ്രഹത്താൽ തുടർന്നും ഈ വർഷവും  വളരെ വിപുലമായി കൊണ്ടു തന്നെ നൽകുവാൻ സാധിച്ചു. അൽഹംദുലില്ലാഹ നമ്മുടെ മഹൽ പ്രദേശങ്ങളിലുളള   150 വീടുകളിലേക്ക്  ഈദ് കിറ്റ് എത്തിക്കാൻ സാധിച്ച സന്തോഷം പ്രവാസി കൂട്ടായ്മയുടെ പ്രവർത്തകരായ നിങ്ങളോട് കൂടി ഈ അവസരത്തിൽ പങ്ക് വെക്കുകയാണ്. ഈദ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പാപ്പിനിശ്ശേരി പ്രവാസി കൂട്ടായ്മ യുഎഇ യുടെ ഓഫീസിൽ വെച്ച് കമ്മിറ്റി ഭാര വാഹികളുടെ നേതൃത്വത്തിൽ  ഇമാം അലി ഉസ്താദിന്റെ പ്രാർതഥന സദസ്സോടു  കൂടി ആരംഭിച്ചു, ചടങ്ങിൽ എക്സിക്യൂട്ടീവ് മെമ്പർമാരായ മജീദ്, മൻസൂർ, ഷഫീഖ്, ഷമീം, ജംഷാദ്(UAE), ഷംഷുദ്ധീൻ(UAE), യൂസുഫ്, റാസിഖ്, മുസ്തഫ, സിയാദ് എന്നിവർ സംബന്ധിച്ചു... ഈ മഹത്തായ ഈദ് കിറ്റ്  പദ്ധതിയുമായി   സഹകരിച്ച നമ്മുടെ മുഴുവൻ പ്രവാസി പ്രവർത്തകരിലേക്കും അല്ലാഹുവിന്റെ തൃപ്തിയും കാരുണ്യവും സഹായവും നമ്മളിലും നമ്മുടെ കുടുംബങ്ങളിലും ഉണ്ടാവുമാറാകട്ടെ ആമീൻ. തുടർന്നും നമ്മുടെ കമ്മറ്റിയിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സഹകരണവും ഉണ്ടാവണമെന്നും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഈ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും പാപ്പിനിശ്ശേരി പ്രവാസി കൂട്ടായ്മ യുഎഇ യുടെ ഹൃദങ്കമായ നന്ദി ,രേഖപ്പെടുത്തുന്നു 🔺🔺





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !