പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ ഡി.വൈ.എസ്.പി ഓഫീസിലെ ഗ്രേഡ് എസ്.ഐ തൃച്ചംബരം ഇലത്താളം

വയലിലെ കെ.വി സജീവൻ (51) ആണ് മരിച്ചത്. ഡി.വൈ.എസ്.പി ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് മൃതദേഹം കണ്ടത്.


തൃച്ചംബരത്തെ പരേതനായ മാധവൻ മാസ്റ്റർ- കാർത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ ബിന്ദു (അധ്യാപിക, സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തൃച്ചംബരം) മക്കൾ: സായന്ത്, സാന്ദ്ര. സഹോദരങ്ങൾ: യശ്പാൽ, ബൈജു (സഹകരണ ആശുപത്രി, തളിപ്പറമ്പ), ഗീത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !