ജീ കാർത്തികേയൻ ഫൗണ്ടേഷൻ പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി പ്രത്യാശ ഭവനിൽ നടത്തിയ സ്നേഹവിരുന്ന് ഡിസിസി ജന:സെക്രട്ടറി രാജിവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ : അനാഥ മന്ദിരത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ജീവിതം തള്ളിനീക്കുന്നവർക്ക് വലിയ സന്തോഷവുമായി ചെറിയ പെരുന്നാൾ ദിനത്തിൽ ജി കാർത്തികേയൻ ഫൗണ്ടേഷൻ പ്രവർത്തകർ.
ചെറിയ പെരുന്നാളിന്റെ വലിയ സന്തോഷവുമായി മേലേചൊവ്വയിലെ പ്രത്യാശ ഭവനിലെ അന്തേവാസികൾക്ക് സ്നേഹവിരുന്ന് ഒരുക്കിയാണ് ഫൌണ്ടേഷൻ പ്രവർത്തകർ മാതൃകയായത്.
പ്രത്യാശഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം വിളമ്പി നൽകിയും കൂടെ കഴിച്ചുമാണ് പ്രവർത്തകർ പെരുന്നാൾ ആഘോഷിച്ചത്.
സ്നേഹവിരുന്ന് ഡി സി സി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. ഫൌണ്ടേഷൻ ചെയർമാൻ ഷറഫുദ്ധീൻ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ പ്രകാശൻ പയ്യനാടൻ, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടി, സുനിൽ മണ്ടേൻ, മദർ സുപ്പീരിയർ ജീന, എം കെ പി മഹറൂഫ്, നിസാർ മുല്ലപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
സിറാജ് കോട്ടക്കുന്ന്, നവാസ്കടവൻ സി റാഹിദ്, അഹമ്മദ് ഫൈസൽ എം കെ, സിയാദ് കൊല്ലറത്തിക്കൽ,ഫാറൂഖ് കോട്ടക്കുന്ന്, ഷാനവാസ് എം പി, മുജീബ് കെ,അജയ് കുമാർ പുതിയതെരു, ഇർഷാദ് കെ പി, മനാഫ് കോട്ടക്കുന്ന് തുടങ്ങിയവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി...

