പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 മോദി ഭരണം രാജ്യത്തെ പിന്നോട്ട് നയിച്ചു - മെയ് ദിന സംഗമം





കണ്ണൂർ: തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ച് കൊണ്ട് കോർപ്പറേറ്റ്കൾക്ക് അമിതാധികാരങ്ങൾ നല്കിയും വംശീയ അജണ്ടകൾക്കനുസരിച്ച് ഭരണം നടത്തിയും മോദി സർക്കാർ രാജ്യത്തെ പിറകോട്ട് നയിക്കുകയാണെന്ന്

ജില്ലാ ട്രേഡ് യൂനിയൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മെയ്ദിന സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് ടി യു സി ഐ ജില്ലാ സിക്രട്ടറി ടി പി അബൂബക്കർ പ്രസ്താവിച്ചു,


കണ്ണൂർ കൗസർ കോംപ്ലക്സിൽ ചേർന്ന സംഗമത്തിൽ എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് സാജിദ് കോമത്ത് അധ്യക്ഷത വഹിച്ചു ജില്ലാ സമിതിയംഗങ്ങളായ സി മുഹമ്മദ് ഇംതിയാസ്, എം സി അബ്ദുൽ ഖല്ലാക്ക്,


മോട്ടോർ തൊഴിലാളി യൂണിയൻ പ്രതിനിധി പി വി അശോകൻ,


മരാമത്ത് തൊഴിലാളി യൂനിയൻ സംസ്ഥാന സമിതിയംഗം പി വി വസന്തൻ,


ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ പ്രതിനിധി

ടി പവിത്രൻ,


ടൈലറിങ്ങ് & ഗാർമെൻറ്സ് യൂണിയൻ പ്രതിനിധി ബേബി ജോൺ, തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !