പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 ഖാഈദെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ്, മാങ്കടവ്  നൗഫൽ വീട് ഒരുങ്ങിയിരിക്കുന്നു



പള്ളികളിലെ ഉസ്താദുമാർക്ക് വീടുകളിൽ ചെന്ന് ഭക്ഷണം വാങ്ങി എത്തിച്ചു നൽകുന്ന ജോലി ചെയ്യുന്ന പ്രിയപ്പെട്ട നൗഫലിന് വീട് നിർമ്മിക്കാൻ  ഖാഈദെമില്ലത്ത് ട്രസ്റ്റ്‌ മുന്നോട്ടു വന്നപ്പോൾ കേവലം 6 ദിവസം കൊണ്ട് 10 ലക്ഷം രൂപ സഹായമായി ഒഴുകി എത്തി, മാർച്ച്‌ 5 നു വീടിന്റെ നിർമ്മാണ പ്രവർത്തനം സയ്യിദ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത്,

അൽഹംദുലില്ലാഹ്

കാരുണ്യവാനായ റബ്ബിന്റെ സഹായം കൊണ്ട് കേവലം 80ദിവസം പൂർത്തിയാവുമ്പോയേക്ക് മനോഹരമായ 850 sqft വീടും,കിണറും പൂർത്തിയായി കഴിഞ്ഞു.

ഇൻ ഷാ അല്ലാഹ്

 മെയ്‌ 30 ന് രാവിലെ 10 മണിക്ക് ജീവ കാരുണ്യ മേഖലയിൽ പാവപെട്ടവരുടെ അത്താണികളായ ഫിറോസ് കുന്നും പറമ്പിലിന്റെയും, ഹാഫിള് അനസ് മൗലവിയുടെയും, അസീസ് വയനാടിന്റെയും മഹനീയ സാന്നിധ്യത്തിൽ, ട്രസ്റ്റിന് ഉപദേശങ്ങൾ തന്ന് മുന്നോട്ടു നയിക്കുന്ന ഒരു പാട് ശിക്ഷ്യ ഗണങ്ങളുള്ള *ഉസ്താദ് ബഷീർ ഫൈസി അൽ - ഹാമിദിയുടെ* കരങ്ങളാൽ വീട് നൗഫലിന് കൈമാറുകയാണ്.

മുഴുവൻ ഗ്രൂപ്പ്‌ അംഗങ്ങളെയും, മനുഷ്യ സ്നേഹികളായ സഹോദര, സഹോദരിമരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു

0091-9544411178

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !