പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 പ്ലസ് വൺ : രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രവേശനം ഇന്നു കൂടി





തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം ഇന്നു കൂടി നടക്കും. ഇന്നു വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവേശനം ലഭിക്കുക. ഇതിനു ശേഷം ഒഴിവുള്ള സീറ്റുകൾ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനായി പ്രസിദ്ധീകരിക്കും.


പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. 15,571 അപേക്ഷകരിൽ 6495 പേർക്കാണ് അലോട്ട്മെന്‍റ് ലഭിച്ചത്. മൊത്തം 22,928 സീറ്റുകളാണ് ബാക്കിയുണ്ടായിരുന്നത്. ഒഴിവുള്ള സീറ്റുകളിലേക്ക് ഓപ്ഷനുകൾ ഇല്ലാതിരുന്നതിനാൽ പല ജില്ലകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.


ഒഴിവുണ്ടായിരുന്ന സീറ്റുകൾ, അപേക്ഷകർ, അലോട്ട്മെന്‍റ് ലഭിച്ചവർ എന്നിവ ജില്ല തിരിച്ച്


തിരുവനന്തപുരം 1815, 294, 261


കൊല്ലം 2022, 469, 391


പത്തനംതിട്ട 2081, 36, 36


ആലപ്പുഴ 1156, 787, 393


കോട്ടയം 4261, 101, 96


ഇടുക്കി 913, 216, 158


എറണാകുളം 2277, 423, 285


തൃശൂർ 1848, 1062, 542


പാലക്കാട് 1179, 2173, 793


മലപ്പുറം 1427, 5366, 1445


കോഴിക്കോട് 1183, 2288, 1004


വയനാട് 464, 332, 245


കണ്ണൂർ 1486, 1105, 610


കാസർകോട് 816, 919, 236

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !