പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാരംഗം സർഗ്ഗോത്സവ് 2022 കാട്ടാമ്പള്ളിയിൽ:

കുറുമാത്തൂർ വാർത്തകൾ
0

 സ്വാഗത സംഘം രൂപീകരണ യോഗം ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. പി. ശ്രുതി ഉദ്ഘാടനം ചെയ്തു. 




പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാരംഗം സർഗ്ഗോത്സവ് 2022 കാട്ടാമ്പള്ളിയിൽ: പാപ്പിനിശ്ശേരി ഉപജില്ല വിദ്യാരംഗം സർഗ്ഗോത്സവം ഒക്ടോബർ 14, 15 തീയ്യതികളിൽ കാട്ടാമ്പള്ളി ഗവ: മാപ്പിള യുപി സ്കൂളിൽ വച്ച് നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. പി. ശ്രുതി ഉദ്ഘാടനം ചെയ്തു. 



ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.വി.സതീശൻ, വൈസ് പ്രസിഡന്റ് ശ്രീ.അനിൽകുമാർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ശ്രീമതി മോളി, ശ്രീമതി: വത്സല, ശ്രീ എൻ ശശീന്ദ്രൻ, വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ശ്രീ.ഇ.പി.വിനോദ് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി ചെയർമാനായി ശ്രീമതി പി.ശ്രുതി ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ജനറൽ കൺവീനറായി ശ്രീ.എ.കെ.സജിതും പ്രവർത്തിക്കും.പ്രോഗ്രാം കമ്മറ്റി കൺവീനറായി ശ്രീമതി ഇ.പി.സുമയും ചെയർമാനായി ഗ്രാമപഞ്ചായത്തംഗം ശ്രീ അജയകുമാറും പ്രവർത്തിക്കും.400 അംഗ ജനറൽ കമ്മറ്റിയും 11 സബ്ബ് കമ്മറ്റികളും സർഗോത്സവ് 2022 ന്റ വിജയത്തിനായി പ്രവർത്തിക്കും ...



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !