പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ എൻഡോവ്മെൻ്റ് വിതരണവും സമ്മാനവിതരണവും നടത്തി




ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ പി. ടി. എ. യുടെ നേതൃത്വത്തിൽ എൻഡോവ്മെൻ്റ് വിതരണവും സമ്മാനവിതരണവും നടത്തി. കല്യാശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി, കല്ല്യാശേരി മണ്ഡലം എം.എൽ.എ. ശ്രീ. എം വിജിൻ ഉദ്ഘാടനം ചെയ്തു. 2021 - 22 അധ്യയന വർഷത്തിൽ 1, 2, 3, 4 ക്ലാസുകളിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ്, ഓണാഘോഷ പരിപാടിയിൽ പൂക്കള മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കുള്ള സമ്മാന വിതരണം, പാപ്പിനിശ്ശേരി ഉപജില്ല സയൻസ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ഫസീഹനുള്ള സമ്മാനം എന്നിവ എം.എൽ.എ. വിതരണം ചെയ്തു. എം. ടി .ബാലൻ മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്, കെ.എം. കമലാക്ഷിയമ്മ സ്മാരക എൻഡോവ്മെൻറ്, കെ. ഓമന ടീച്ചർ സ്മാരക എൻഡോവ്മെൻറ്, കെ. വി. ഗോപാലകൃഷ്ണൻ മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്, ടി. കെ. ദാമോദരൻ സ്മാരക എൻഡോവ്മെൻറ് എന്നിവയാണ് വിതരണം നടത്തിയത്. കല്യാശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ വകുപ്പ് ചെയർപേഴ്സൺ ശ്രീമതി സി. വി ഭാനുമതി, കല്ല്യാശ്ശേരി പഞ്ചായത്ത് 17 വാർഡ് മെമ്പറും വിദ്യാലയ വികസന സമിതി ചെയർമാനുമായ കെ. സിജു ,വിദ്യാലയ വികസന സമിതി രക്ഷാധികാരികളായ ടി. ചന്ദ്രൻ, പി. പി. കുഞ്ഞി കണ്ണൻ, ഇരിണാവ് ബാങ്ക് പ്രസിഡണ്ട് പി. കണ്ണൻ, മുൻ പ്രധാനധ്യാപിക കെ. എം. രേണുക ടീച്ചർ, പി.ടി.എ. പ്രസിഡണ്ട് വി. ലഗേഷ്, പ്രധാനാധ്യാപകൻ എം.വി. നമീർ തുടങ്ങിയവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !