ലഹരി വിരുദ്ധ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു
വളപട്ടണം:-"എതിർത്തു നിൽക്കലാണ് ധീരത" എന്ന പേരിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് അഴിക്കോട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. വളപട്ടണം എസ്.ഐ വൈശാഖ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സൈക്കോളജിസ്റ്റ് മുഹമ്മദ് ഷഫീഖ് ലഹരിക്കെതിരെ ജാഗ്രത ക്ലാസ്സ് നൽകി.ക്യാമ്പസ് സെക്രട്ടറിയേറ്റ് അംഗം ലിയാന സഖലൂൺ സ്വാഗതവും ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് അഷീറ ടി.പി അധ്യക്ഷതയും , ഫ്രറ്റേണിറ്റി ജില്ലാ സമിതി അംഗം മിസ്ഹബ് ഇരിക്കൂർ, വെൽഫയർ പാർട്ടി അഴീക്കോട് മണ്ഡലം പ്രസിഡന്റ് ആശംസയും , ഫ്രറ്റേണിറ്റി മണ്ഡലം ജോയിന്റ് സെക്രട്ടറി സഹൽ അഷ്‌റഫ് നന്ദിയും പറഞ്ഞു.

.jpg)