ജൂലൈ 1 .... ദേശീയ ഡോക്ടേർസ് ദിനം പാപ്പിനിശ്ശേരിയിലെ ഡോക്ടർ സി.നരേന്ദ്രൻ ... .
രാജ്യവും ലോകവും ഏറെ ആദരിക്കപ്പെടുന്ന ഒരു കാലത്ത് കൂടിയാണ് ഇത്തവണത്തെ ദേശീയ ഡോക്ടേർസ് ദിനം കടന്നു പോയി കൊണ്ടിരിക്കുന്നത് ..
ഒരു വ്യക്തി ഏറെ ഇഷ്ടപ്പെടുകയും അവരെ സ്വാധീനിക്കുകയും ചെയ്ത ഒരു ഡോക്ടർ ഏതൊരാളുടെ ജീവിതത്തിലും ഉണ്ടാവാം .. അങ്ങനെ എന്നെ ഏറെ സ്വാധീനിക്കുകയും ഞാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ഡോക്ടറാണ് പാപ്പിനിശ്ശേരിയിലെ ഡോക്ടർ സി.നരേന്ദ്രൻ ...
ഒരു ചെറു പനിയോ ജലദോഷമോ ഏതുമായിക്കോട്ടെ അത് വന്നാൽ നമ്മുടെ നാട്ടിലെ ഏത് ഡോക്ടറെ കാണിച്ചാലും ഒരു തൃപ്തിയില്ലായ്മ വരുന്നു .. അതിന്റെ അടിസ്ഥാനത്തിൽ കാണിച്ചതിന്റെ തൊട്ട അടുത്ത ദിവസം തന്നെ നരേന്ദ്രൻ ഡോക്ടറെ കാണിക്കുന്നു .. ഒരു പക്ഷേ മുന്നേ കാണിച്ച ഡോക്ടർ കുറിച്ച മരുന്നു തന്നെയായിരിക്കാം നരേന്ദ്രൻ ഡോക്ടറും കുറിച്ചു തരുന്നത് എന്നിരുന്നാലും നരേന്ദ്രൻ ഡോക്ടറുടെ അഭിപ്രായങ്ങളിലെ ആത്മവിശ്വാസം അദ്ദേഹം കുറിച്ചു തരുന്ന മരുന്ന് കഴിച്ചാൽ രോഗവിമുക്തനാകുമെന്ന നല്ല ചിന്തയും അസുഖത്തെ ഭേദപ്പെടുത്തുന്നതിൽ ഒരു നല്ല പങ്ക് വഹിക്കുന്നു..
ഇത്തരത്തിൽ ഒരോ രോഗികളുടെയും മനസ്സിൽ ഡോക്ടറുടെ ചികിത്സ മൂലം രോഗം ഭേദമാകുമെന്ന ആത്മവിശ്വാസം വളർത്തിയെടുക്കുവാനും ജീവനാണ് വലുത് പണമല്ല എന്ന ഡോക്ടറുടെ ചിന്ത സാധാരണക്കാരൻ നെഞ്ചിലേറ്റാൻ ഇടവന്നതിനാലാണ് അദ്ദേഹം മറ്റ് ഡോക്ടർമാരിൽ നിന്ന് വിത്യസ്തനാകുന്നത്... അതു കൊണ്ടു തന്നെയാണ് ആതുര ശുശ്രൂഷ രംഗത്ത് വേറിട്ട പ്രവർത്തനം കൊണ്ട് അദ്ദേഹത്തെ ഒരു ജനകീയ ഡോക്ടർ ആക്കുന്നത് ..
കാലം ഒരു പാട് മുന്നോട്ട് പോയി .. ചികിത്സാരീതികളും മാറി മാറി വന്നു .. അസുഖം കണ്ടു പിടിക്കുന്നതിന് നൂതന സാങ്കേതിക വിദ്യയുള്ള ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുവാൻ തുടങ്ങി ..
അവിടെയാണ് നരേന്ദ്രൻ ഡോക്ടറെ ഒന്നുകൂടി വിത്യസ്തനാക്കുന്നത് ..
യാതൊരു വിധ നൂതന ഉപകരണവുമില്ലാതെ തന്നെ രോഗികളെ പരിശോധിച്ച് അവർക്ക് ഇന്നതാണ് അസുഖം എന്ന് കണ്ടു പിടിക്കുവാനുള്ള വൈദഗ്ദ്ധ്യം സിദ്ദിച്ച അപൂർവ്വം ഡോക്ടർമാരിൽ ഒരാളാണ് ...
ഡോക്ടർ രോഗികളോട് ഒരുപാട് വാചാലനൊന്നുമില്ല .. രോഗികളെ തന്റെ വാചാലതയിൽ കുരുക്കി ആവശ്യത്തിലധികം വില കൂടിയ മരുന്നുകൾ കുറിച്ച് കൊടുത്ത് ഒരു വിപണനതന്ത്രമൊരുക്കി മരുന്ന കമ്പനികളുടെ സമ്മാനങ്ങളും വിദേശ യാത്രകളും കൈപ്പറ്റാറുമില്ല ..
2007 ൽ സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചു. :
ആതുര ശുശ്രൂഷ രംഗം തികച്ചും ലാഭം കൊയ്യുന്ന ഈ കാലത്ത് ജീവൻ തന്നെയാണ് വലുതെന്ന ചിന്തയിൽ നിസ്വാർത്ഥ സേവനം കൊണ്ട് ആരോഗ്യരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രിയ ഡോക്ടർക്ക് എല്ലാ വിധ ഭാവുകങ്ങളും ആശംസകളും ഈ ഡോക്ടേർസ് ദിനത്തിൽ നേരുന്നു..
കടപ്പാട്

