പാപ്പിനിശ്ശേരിക്കാരുടെ സ്വന്തം നായക് ഡോക്ടർ വിടവാങ്ങിയിട്ട് ഒരു വർഷം.
സെപ്റ്റംബർ 25
സേവനമാണ് ജീവിതം
ജന്മം കൊണ്ട് കാസറഗോഡ് കാരനാണെങ്കിലും കർമ്മം കൊണ്ട് കണ്ണൂര്കാരനാണ് നമ്മുടെ നായിക്ക് ഡോക്ടർ.ആദ്യമായി സേവനം അനുഷ്‌ടിച്ചത് തലശ്ശേരി ഗവണ്മെന്റ്ജനറൽ ഹോസ്പിറ്റലിൽ ഒടുവിൽ പിരിഞ്ഞത് കണ്ണൂർ ഡെപ്യൂട്ടി ഡിഎംഒ ആയിട്ടും അതുകൊണ്ട് തന്നെ നമ്മുക്ക് ഉറപ്പിച്ഛ് പറയാം ഒർജിനൽ കണ്ണൂക്കാരൻ തന്നെ നമ്മുടെ ഡോക്ടർ.
പാവപ്പെട്ട രോഗികളോടുപോലും പൈസയുടെ കണക്ക് പറഞ്ഞു വാങ്ങി പറഞ്ഞ പൈസ തികയാത്തതിന്റെ പേരിൽ ചികിത്സ നിഷേധിച്ചു ഒരു കരുണയും കാണിക്കാത്ത പിടിച്ചു പറിച്ചു ഒടുവിൽ മരണത്തിലേക്ക് തള്ളി വിടുന്ന സ്പെഷാലിറ്റി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുകളും ന്യൂ ജനറേഷൻ ഡോക്ടർമാരുംകൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തിൽ
പാപ്പിനിശ്ശേരിക്കാരുടെ സ്വാകാര്യ അഹങ്കാരം തന്നെയാണ് നമ്മുടെ ജനകീയ ഡോക്ടർ സർ. |
തുച്ഛമായ ഫീസ് ഡോസ് കുറഞ്ഞ വിലകുറഞ്ഞ മരുന്ന് ഇതാണ് നമ്മുടെ ഡോക്ടറുടെ രീതി ഫീസ് ഇല്ലാത്തതിന്റപേരിൽ ഒരു പാവപ്പെട്ട രോഗി പോലും ചികിത്സ ലഭിക്കാതെ മടങ്ങി പോവുന്നത് ഡോക്ടർക് ഇഷ്ട്ടമല്ലായിരുന്നു.
ഇത്രയാണ് ഫീസ് എന്ന് പറഞ്ഞു വാങ്ങിക്കുകയും മരുന്ന് കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു അവരുടെ കമ്മീഷൻ ഇനത്തിൽ മാത്രം വീട് വെച്ചും കാറ് വാങ്ങിയും പാവപ്പെട്ട ജങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഡോക്ടർമാരെ നിങ്ങൾ അറിയണം നമ്മുടെജനകീയ ഡോക്ടറെ എന്താണോ കൊടുത്തത് അതുവാങ്ങിക്കും കൂടുതൽ ആണെങ്കിൽ തിരിച്ചു കൊടുക്കും. ഡോക്ടറുടെ റൂമിൽ കയറുമ്പോൾ തന്നെ ആപുഞ്ചിരി കണ്ടാൽ മതി അവിടെ തീരും നമ്മുടെ പകുതി അസുഖവും. പാവപെട്ടവനെന്നോ പണക്കാരനെന്നോ വേർതിരിവില്ലാതെ ജന സേവനം ജീവിതമാക്കി മാറ്റിയ ഇവരെപോലുള്ളവരല്ലേ യഥാർത്ഥ ഹീറോ....
കടപ്പാട്
Renjith mathodan
.

