പ്ലസ് വൺ പ്രവേശനം; വ്യാഴം മുതൽ അപേക്ഷിക്കാം

കുറുമാത്തൂർ വാർത്തകൾ
0

 പ്ലസ് വൺ പ്രവേശനം; വ്യാഴം മുതൽ അപേക്ഷിക്കാം




പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 


ആവശ്യമുള്ള ജില്ലകളിൽ ആദ്യമേ തന്നെ അധിക സീറ്റുകൾ അനുവദിക്കാനുള്ള നീക്കമാണു നടക്കുന്നത്. ആവശ്യമെങ്കിൽ താത്കാലിക ബാച്ചുകൾ പിന്നീട് അനുവദിക്കും.


ബോണസ് പോയിന്റ് സമ്പ്രദായം പൂർണമായും നിർത്തലാക്കില്ല. നീന്തലിന് ഉൾപ്പെടെ മികവിന്റെ അടിസ്ഥാനത്തിൽ പോയിന്റ് അനുവദിക്കും. ഈ കാര്യങ്ങളിൽ ആവശ്യമെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം തേടും. നാളെയാണു മന്ത്രിസഭാ യോഗം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !