മദ്യവും ലഹരിയും വ്യാപിപ്പിക്കാനുള്ള ശ്രമം സർക്കാർ പിൻവലിക്കുക:
മദ്യ വിരുദ്ധ പ്രവർത്തകരുടെ സംഗമം.
കണ്ണൂർ : ഇടത് സർക്കാർ ആസൂത്രിതമായി മദ്യ വ്യാപനം നടത്തുന്നതിനെതിരെ വിവിധ മദ്യ വിരുദ്ധ പ്രവർത്തകരുടെ
കൂട്ടായ്മ നടത്തി.
വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റി
കണ്ണൂർ കാൽടെക്സിൽ വെൽഫെയർ ഹാളിൽ ജില്ലയിലെ വിവിധ സമര സംഘടനകളുടെ പ്രതിനിധികളും സമര നേതാക്കളും ചേർന്ന സമര സംഗമം നടത്തി.
വിവിധ ലഹരിയോടും മദ്യത്തോടുമുള്ള അനുകൂല സമീപനം അവസാനിപ്പിക്കാൻ ഇടത് സർക്കാർ തയ്യാറാവണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.
സംഗമം ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇല്യാസ് ടി പി സ്വാഗതം പറഞ്ഞു.
ഐ സി മേരി,
ഉമർ വിളക്കോട്,
രാജൻ കോരമ്പേത്ത്,
ടി ചന്ദ്രൻ,
എ രഘു മാസ്റ്റർ,
ആർട്ടിസ്റ്റ് ശശികല,
കെ വി ജയരാജൻ,
ദിനു മൊട്ടമ്മൽ,
മധു കക്കാട്,
രാജൻ തീയറേത്ത്,
പി നാണി ടീച്ചർ,
കവിയൂർ,
എൻ എം കോയ,
എം കെ ത്രേസ്യാമ്മ,
കെ വി ജയരാജൻ,
എം സി അബ്ദുൽ, ഖല്ലാക്ക് സിറ്റി,
സൗമി ജി പി എന്നിവർ, സംസാരിച്ചു.
വെൽഫെയർ പാർട്ടി കണ്ണൂർ വൈസ് പ്രസിഡന്റ് ചന്ദ്രൻ മാസ്റ്റർ സമാപനം നടത്തി.

