പാപ്പിനിശ്ശേരി റെയിൽവെ അട്ടിമറി ശ്രമത്തിൽ ഗൂഢാലോചനയുണ്ട്; പി.കെ. കൃഷ്ണദാസ്
പാപ്പിനിശേരി: വളപട്ടണത്തും പാപ്പാനിശേരി ക്കുമിടയിലെ റെയിൽ പാളത്തിൽ കല്ലുകൾ നിരത്തി വെച്ച് ടെയിൽ അട്ടിമറി നടത്താൻ ശ്രമിച്ചതിൽ ദുരൂഹതയുണ്ടന്ന് ബി.ജെ.പി. . നേതാവ് റെയിൽവേ പാസഞ്ചേഴ്സ് അനിമിറ്റി ചേർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം പാപ്പിനിശേരിയിലെ റെയിൽ പാളത്തിൽ കല്ലു സ്ഥാപിച സ്ഥലം സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാപ്പിനിശേരിയിലു വളപട്ടണത്തുമായി സമാന രീതിയിൽ പാളത്തിൽ കല്ലുകൾ നിരത്തി വെച്ച സംഭവം കൂടെ കൂടെ നടന്നുവന്നതായി അധികൃതർ തന്നെ വെളിവെടുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ നടന്നതിൽ ദുരൂഹതയും ഗൂഢാലോചനയും നടന്നുവെന്നു തന്നെ എന്നതിൽ സംശയമില്ല. ഒരു തവണ മാത്രം നടന്ന സംഭവമാണെങ്കിൽ അതിനെ നിസ്സാരമായി തള്ളാമായിരുന്നു. അതു പോലെ കഴിഞ്ഞ ദിവസം മലനാട് എസ് പ്രസിന്റെ ലോക്കോ പൈലറ്റ് വേഗത കുറച്ച് വണ്ടി ഓടിച്ചതിനാലാണ് വലിയ അപകടം ഒഴിവായതെന്നും ഇതിനു പിറകിൽ തീവ്രവാദ ശ്രമമുണ്ടാ എന്നും സംശയിക്കുന്നതായി പി.കെ. കൃഷ്ണദാസ് കുറ്റപ്പെടുത്തി.. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, മണ്ഡലം പ്രസിഡണ്ട് രാഹുൽ രാജീവൻ , യുവമോർച്ച ജില്ലാ ജനറൽ സിക്രട്ടറി അർജുൻ , മുകുന്ദൻ, അഡ്വ രഞ്ചിത്ത് തുടങ്ങിയർ അനുഗമിച്ചു.

