കണ്ണൂരില്‍ അഞ്ചാം ക്ലാസുകാരിയെ കാണാതായി; കണ്ടെത്തിയത് തിയേറ്ററിൽ വെച്ച്

കുറുമാത്തൂർ വാർത്തകൾ
0

 കണ്ണൂരില്‍ അഞ്ചാം ക്ലാസുകാരിയെ കാണാതായി; കണ്ടെത്തിയത് തിയേറ്ററിൽ വെച്ച്




കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് തീയറ്ററിൽ വെച്ച് .ഇന്ന് രാവിലെ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിൽ നിന്നാണ് അഞ്ചാം ക്ലാസ്സുകാരിയെ കാണാതായത് .രാവിലെ വീട്ടിൽ നിന്നും സ്‌കൂളിലെത്തി വാഹനത്തിൽ നിന്നിറങ്ങിയ ശേഷം ക്ലാസ്സിലെത്തിയിരുന്നില്ല.വാഹനത്തിൽ ഒരുമിച്ചുണ്ടായ സഹപാഠികളാണ് കുട്ടി ക്ലാസിലെത്താത്ത വിവരം അധ്യാപകരെ അറിയിച്ചത് .തുടർന്ന് അധ്യാപകർ പോലീസിൽ പരാതി നൽകി .പോലീസ് എത്തി കൂടെയുള്ള സഹപാഠികളെ ചോദ്യം ചെയ്തപ്പോൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് പരിചയപ്പെട്ട 16 കാരന്റെ കൂടെയാണ് അഞ്ചാം ക്ലാസുകാരി പോയതെന്ന് പൊലീസിന് മനസ്സിലായി .തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തീയറ്ററിലുണ്ടെന്ന വിവരം ലഭിച്ചത് .സ്‌കൂൾ യൂണിഫോമിൽ ആയതിനാൽ തീയറ്റർ ബാത്‌റൂമിൽ നിന്നും വസ്ത്രം മാറിയതിനു ശേഷമാണ് ഇരുവരും അകത്തേക്ക് പ്രവേശിച്ചത് .തിരുവനന്തപുരം സ്വദേശിയായ 16 കാരൻ ഈ കുട്ടിയെ കാണാനായാണ് ഇന്ന് കണ്ണൂരിലെത്തിയത് .ഇരുവരെയും കൗൺസലിംഗ് നൽകിയ ശേഷം രക്ഷിതാക്കളുടെ കൂടെ വിട്ടയക്കാനാണ് തീരുമാനിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !