കണ്ണൂർ ആറളത്ത് ആനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു.
കണ്ണൂർ ആറളത്ത് ആനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു. ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്.
ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ തുരത്താന്‍ ശ്രമിക്കുകയാണ്. കണ്ണൂരിലെ മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.
പാലപ്പുഴയില്‍ ഫാം ഗെയ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സതീഷ് നാരായണന്റെ ഇരുചക്രവാഹനാം ഇന്ന് പുലര്‍ച്ചെ അഞ്ചോടെ കാട്ടാന തകര്‍ത്തു. ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സതീഷ് നാരായണന്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
പയ്യാവൂര്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ പുലര്‍ച്ചെ വരെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം പ്രദേശത്തെ വാഴയുള്‍പ്പടെ നിരവധി കൃഷികള്‍ നശിപ്പിച്ചു.

