പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 


മാട്ടൂൽ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ സന്ദേശ യാത്ര ശ്രദ്ധേയമായി




മാട്ടൂൽ: "ലഹരി മുക്ത ജീവിതം സുന്ദര ജീവിതം" എന്ന പ്രമേയമുയർത്തി പിടിച്ച് ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി മാട്ടൂൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ റാലി ശ്രദ്ധേയമായി. 


മാട്ടൂൽ സൗത്തിൽ നിന്ന് ആരംഭിച്ച് മാട്ടൂൽ സെൻട്രൽ ബീച്ചിൽ അവസാനിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചറുടെ അദ്ധ്യക്ഷതയിൽ പയ്യന്നൂർ DYSP കെ ഇ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർ മാട്ടൂൽ, അശോകൻ സി, വത്സരാജൻ സി, സി എച്ച് ഖൈറുന്നിസ, പ്രകാശൻ മാസ്റ്റർ, ഇന്ദിര ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു. എൻ സി സി, എസ് പി സി , സ്കൗട്ട്, ഹരിത കർമ്മ സേനാ, കുടുംബശ്രീ അംഗങ്ങൾ, യുവജന സംഘടനകൾ, പഴയങ്ങാടി പോലീസ്, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ അണിനിരന്ന ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് നബീൽ അബൂബക്കർ , ലിജിന ലൂയിസ്, സഫൂറ എം.വി, ശ്രീജ, കലാം എ കെ എസ് , അനസ്, സജ്ന എം എ വി തുടങ്ങിയവർ നേതൃത്യം നൽകി. തുടർന്ന് മൊsപ്പത്തി നാരായണൻ " പിരാന്ത് " എന്ന ഏകാംഗ നാടകം അവതരിപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !