കണ്ണൂർ റവന്യൂ ബ്ലോക്ക് തല ആരോഗ്യ മേള സമാപിച്ചു.
പാപ്പിനിശേരി:
കണ്ണൂർ റവന്യൂ ബ്ലോക്ക് തല ആരോഗ്യ മേള സമാപിച്ചു. അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മേള ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി ഹെൽത്ത് ആന്റ് വെൽ നനസ് നാലാം വാർഷികത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്
ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് ,നേത്ര പരിശോധന ക്യാമ്പ് , വിവിധ ബോധവൽക്കരണ സ്റ്റാളുകൾ, കുടുംബശ്രീ വിപണനമേള, ആരോഗ്യ ഇൻഷൂറൻസ്കി യോസ്ക്, മാജിക് ഷോ , വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടായി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജിഷ അധ്യക്ഷത വഹിച്ചു.ഞ്ചായത്ത് പ്രസിഡന്റ് പി.പി. സുശീല, കെ. പ്രദീപ് കുമാർ, പി.വി. അജിത, ടി. അജയൻ, ടി.വി. രാജീവൻ, പി.വി. രാമചന്ദ്രൻ , ടി.വി. ഗംഗാധരൻ, കെ. അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.

