പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ടാനച്ഛനായ പാപ്പിനിശ്ശേരി സ്വദേശി അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഹോട്ടൽ തൊഴിലാളിയായ യുവാവ് അറസ്റ്റിൽ പാപ്പിനിശേരി സ്വദേശിയും ചപ്പാരപ്പടവിൽ ഹോട്ടൽ തൊഴിലാളിയും ഏര്യം കണ്ണങ്കൈയിൽ താമസക്കാരനുമായ കെ.എം.ഷമീമിനെ (42)യാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.
14 കാരിയായ പെൺകുട്ടിയെ ഇക്കഴിഞ്ഞ ഫെബ്രവരി മുതൽ പീഡിപ്പിച്ചു വന്ന പ്രതിയുടെ പീഢനം സഹിക്കവയ്യാതെ കുട്ടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
മലപ്പുറം സ്വദേശിയായ ഒരു യുവതിയും നാലുകുട്ടികളുമൊത്താണ് യുവാവ് പരിയാരത്ത് താമസിക്കുന്നത്. യുവതിയും മറ്റ് മൂന്ന് മക്കളും ഇന്നലെ മലപ്പുറത്തെ വീട്ടിലേക്ക് പോയിരുന്നു.
കുട്ടികളുമായി യുവതി ആദ്യ ഭർത്താവ് നേ വിട്ട് ഇ യാളോടൊപ്പം നാടുവിടുകയായിരുന്നു.

