പാപ്പിനിശ്ശേരി സ്വദേശി നബീലിനെ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കണ്ണൂർ ജില്ലാ അസോസിയേഷൻ ആദരിച്ചു.
കണ്ണൂർ ജില്ല പഞ്ചായത്ത് കാര്യാലയത്തിനടുത്ത് ഉള്ള പെട്ടിക്കടയിൽ തീപ്പടുത്തമുണ്ടായപ്പോൾ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ രക്ഷാപ്രവർത്തനം നടത്തി തീയണക്കാൻ സഹായിച്ച റോവർ സ്കൗട്ട് നബീലിനെ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കണ്ണൂർ ജില്ലാ അസോസിയേഷൻ ആദരിച്ചു. ലീഡർ ട്രെയിനർ എ.കെ സജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല വിദ്യാഭ്യാസ ഓഫീസർ രാജമ്മ ടീച്ചർ ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി പ്രീന ടീച്ചർ സ്വാഗതവും സർജിത്ത് മാസ്റ്റർ , ഒ.സി രഞ്ജിത്ത്, പ്രേമലത ടീച്ചർ, ജയലക്ഷ്മി ടീച്ചർ ,സുഹാസിനി ടീച്ചർ, പ്രവീണ ടീച്ചർ, ശുഭ ടീച്ചർ എന്നിവർ ആശംസയും അർപ്പിച്ചു. ജോയിൻ്റ് സെക്രട്ടറി ലജിത്ത് മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.
പാപ്പിനിശ്ശേരി സ്വദേശിയാണ് നബീൽ. സ്കൗട്ട് സ് & ഗൈഡ്സിൻ്റെ ചിട്ടയായ പരിശീലന പ്രവർത്തനങ്ങൾ ഇതുപോലുള്ള ഘട്ടങ്ങളിൽ ഉപകാരപ്രദമാകുമെന്ന ഉത്തമ ഉദാഹരണമാണ് കണ്ണൂരിൽ കണ്ടത്.

