പിലാത്തറ - പഴയങ്ങാടി- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉപരിതലം

കുറുമാത്തൂർ വാർത്തകൾ
0

 പിലാത്തറ - പഴയങ്ങാടി- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉപരിതലം മിനുക്കുന്നതിന്   പൊതുമരാമത്ത് വകുപ്പിൽ നിന്നും 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.



പ്രസ്തുത റോഡ് 21. കി.മി   നവീകരിക്കുന്നതോടൊപ്പം 7 വർഷത്തെ റോഡ് പരിപാലനം ഉൾപ്പടെ പദ്ധതിയുടെ ഭാഗമായിട്ടുണ്ടാകും. 


2022-23 വർഷത്തെ ബജറ്റിൽ ടോക്കൺ പ്രൊവിഷനായി തുക വകയിരുത്തിയിരുന്നു.  ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസിന് പ്രസ്തുത റോഡ് നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട്  നേരത്തെ നിവേദനം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് നവീകരണ പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചത്.


കല്യാശ്ശേരി - അഴീക്കോട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണിത്.  പ്രസ്തുത റോഡിൻ്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരുന്നു.. നേരത്തെ അറ്റകുറ്റ പ്രവൃത്തികൾ ചെയ്ത് കുഴികൾ അടച്ചെങ്കിലും, സമീപത്തായി പുതിയ കുഴികൾ രൂപപ്പെടുന്നത് ഇരുചക്രവാഹന യാത്രക്കാർക്കുൾപ്പടെയുള്ളവർക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്.

ഇതിൽ ജനങ്ങൾ ആശങ്കയിലായിരുന്നു.

ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി.


 പ്രസ്തുത റോഡിൻ്റെ ഉപരിതലം അഭിവൃദ്ധിപ്പെടുത്തുന്നതിന് ഫണ്ട് ലഭ്യമായതോടെ  ഏറെ നാളുകളായി ജനങ്ങൾ ആവശ്യപ്പെടുന്ന പദ്ധതിക്ക് ശാശ്വതമായ പരിഹാരമാകും


ഭരണാനുമതി നൽകിയ എൽഡിഎഫ് സർക്കാരിനും, ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും അഭിവാദ്യങ്ങൾ നേരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !