ഹിന്ദിക്കായി ഒരു ദിവസം:
ഹിന്ദിക്കായി ഒരു ദിവസം: കാട്ടാമ്പള്ളി :കാട്ടാമ്പള്ളി ഗവ: മാപ്പിള യു.പി.സ്കൂൾ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹിന്ദി ദിവസ് സമുചിതമായി ആചരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഹിന്ദി അസംബ്ലി നടന്നു. അസംബ്ലിയുടെ കമാൻറുകളും, പത്രവാർത്ത, ആജ് കാസുവിചാർ, പ്രധാനാധ്യാപകന്റെ പ്രസംഗം എന്നിവയെല്ലാം ഹിന്ദിയിലായിരുന്നു. സുരീ ലി ഹിന്ദി കവിതാലാപനം തുടങ്ങിയവയും നടന്നു.
സ്കൂൾ ഹിന്ദി മഞ്ചിന്റെ (Hindi Club) ഉദ്ഘാടനം ആർമി എജ്യുക്കേഷൻ കോർ ഓഫീസറായിരുന്ന ശ്രീ.പ്രദീപ് വയനാട് നിർവ്വഹിച്ചു. ഹിന്ദി അധ്യാപിക ശ്രീമതി. ജിഷ സ്വാഗതവും, കുമാരി ആമിന സുഹൈൽ നന്ദിയും പറഞ്ഞു
1949 സപതമ്പർ 14 ന് ഹിന്ദി ഭാഷയെ ഔദ്യോഗിക ഭാഷയായും ദേവനാഗരി ലിപിയെ ഔദ്യോഗിക ലിപിയായും ഭാരതം സ്വീകരിച്ചു.ഹിന്ദി ഭാഷാവിദഗ്ദനായിരുന്ന ബിയോഹർ സിൻഹയുടെ ജന്മദിനം കൂടിയാണ് ഈ ദിനം' 1950 ജനുവരി 26 ന് അംഗീകരിച്ച ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 343 ൽ ഹിന്ദി ഔദ്യോഗിക ഭാഷയായും ദേവനാഗരി ഒദ്യോഗിക ലിപിയായും രേഖപ്പെടുത്തി ഷെഡ്യൂളിലെ 22 ഭാഷകളിൽ ഹിന്ദി ഭാഷ ഏറ്റവും മുമ്പിൽ നിൽക്കുന്നു. ലോകത്തിലെ സംസാരഭാഷകളിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഹിന്ദി ഇരുപത്കോടിയിൽപരം ജനങ്ങൾ ഉപയോഗിക്കുന്നു. കേന്ദ്ര സർക്കാർ ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നു.9 സംസ്ഥാനങ്ങൾക്കും 3 കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഹിന്ദി ഔദ്യോഗിക ഭാഷയാണ്.കൂടാതെ മറ്റ് മൂന്ന് സംസ്ഥാനങ്ങൾകൂടി ഹിന്ദി അധിക ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലായിടത്തും ഹിന്ദി പരക്കെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഹിന്ദി ദേശീയ ഭാഷയല്ല .ഭാരതം ഒരു ഭാഷയെയും ദേശീയ ഭാഷയായി പ്രഖ്യാപിച്ചിട്ടില്ല.


