വളപട്ടണം ഐഎസ് കേസ്: പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി, ശിക്ഷ മറ്റന്നാൾ

കുറുമാത്തൂർ വാർത്തകൾ
0

 വളപട്ടണം ഐഎസ് കേസ്: പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി, ശിക്ഷ മറ്റന്നാൾ


കണ്ണൂർ വളപട്ടണം ഐ എസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാർ. കൊച്ചി എൻഐഎ കോടതിയാണ് പ്രതികൾ കുറ്റം ചെയ്തതതായി കണ്ടെത്തിയത്. പ്രതികളായ ചക്കരക്കല്ല്‌ മുണ്ടേരി സ്വദേശി മിഥിരാജ്,‌ വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്‌ദുള്‍ റസാഖ്‌, തലശ്ശേരി ചിറക്കര സ്വദേശി യു.കെ.ഹംസ എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. അതേസമയം ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ 5 വർഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയിൽ കുറച്ച് നൽകണമെന്നുമാണ് പ്രതികളുടെ ആവശ്യം.

തീവ്രവാദ ചിന്താഗതി പൂർണമായും ഉപേക്ഷിച്ചെന്നും ശിക്ഷയിൽ ഇളവ് തരണമെന്നും പ്രതി ഹംസ കോടതിയോട് അപേക്ഷിച്ചു. എല്ലാ മനുഷ്യരേയും ഒരു പോലെ കാണുമെന്നും ഹംസ പറഞ്ഞു. ഐഎസ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു. നേരത്തെ അത്തരത്തിൽ നിലപാട് എടുത്തതിൽ പശ്ചാതാപമുണ്ടെന്നും ഹംസ കോടതിയെ അറിയിച്ചു. അതേസമയം, പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകരുതെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതികൾക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും.

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15ൽ ഏറെ പേര്‍ ഐഎസില്‍ ചേര്‍ന്നെന്ന കേസിൽ ആദ്യം ലോക്കൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു. ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രതികൾ ഗൂഢാലോചന നടത്തിയെന്നും സിറിയയിൽ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് കേസ്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !