പന്ന്യൻകണ്ടിയുടെ തീരാ നഷ്ടങ്ങൾ

കുറുമാത്തൂർ വാർത്തകൾ
0

 പന്ന്യൻകണ്ടിയുടെ തീരാ നഷ്ടങ്ങൾ .




19-07-2022

ഇന്നത്തെ സൂര്യോദയം

പന്ന്യൻകണ്ടിയിൽ

പ്രകാശം പരത്തുന്നതോടൊപ്പം

രണ്ടു മരണ വാർത്തയുമുണ്ടായിരുന്നു.

ഒന്ന് നഫീസ എന്ന മഹതിയായിരുന്നു..

ജീവിതത്തിൽ ഭൂരി ഭാഗവും നമ്മുടെ മഹല്ലിലായിരുന്നു അവരുടെ ജീവിതം അടുത്ത കാലത്തു നമ്മുടെ അയൽ മഹല്ലിൽ ആയിരുന്നു..


രണ്ടാമത്തെ മരണ വാർത്ത  നമ്മുടെ മഹല്ലിന്റെ മുതവല്ലിയായ

ബഹു :പി പി ഉമർ കുട്ടി ഹാജി യുടേതായിരുന്നു...

ഒരു മഹല്ലിന്റെ കാരണവർ എന്നതിലുപരി നമ്മുടെ ഓരോരുത്തരുടെയും കാരണവർ പോലെ യായിരുന്നു അവർ.

സൗമന്യ നും ദീനിയും ആയ അദ്ദേഹം ജമാഹത്തിന് വേണ്ടി

ചെയ്ത സേവനം വിവരിക്കാനാവാത്തതാണ്. മയ്യിത്ത് നിസ്കാരത്തിനു മുമ്പ് ബഹു :ഖത്തീബ് നടത്തിയ

ചുരുങ്ങിയ വാക്കുകളിൽ മഹല്ലിലെ ജനങ്ങളുടെ കൂട്ടത്തിൽ ഈ വിനീതനും

അത് കേട്ടു..


നേരിട്ട് കാണുമ്പോഴേക്കെ

സുഖ വിവരങ്ങൾ ഈ വിനീതനോടടക്കം ആരായുമായിരുന്നു..

പണ്ഡിതരെയും മുത്തഅല്ലിമിങ്ങളെയും

ഇത്രയേറെ സ്നേഹിച്ച വ്യക്തി നമ്മുടെ മഹല്ലിൽ ഇല്ല എന്ന് തന്നെ പറയാം..


അദ്ദേഹത്തിന് പകരം മറ്റൊരാൾ തുല്യമാവുകയില്ല എന്ന് തന്നെ തോന്നി പോകുന്നു...


പടച്ചവൻ നമുക്ക് പകരക്കാരനെ നൽകി അനുഗ്രഹിക്കട്ടെ!


രണ്ടു മരണ വാർത്തയിൽ

ദുഖിച്ചിരിക്കുമ്പോൾ ആണ് നമ്മുടെ ചങ്കുകൾ തകർത്തു കൊണ്ട് പ്രിയ സ്നേഹിതൻ റാസിഖിന്റെ

അകാല വിയോഗ വാർത്ത നാമറിയുന്നത്.


അതോടെ പന്ന്യൻകണ്ടി

ശോക മൂകമായി,.


മഹല്ലിന്റെ പ്രവർത്തങ്ങളിൽ

റാസിഖിന്റെ സേവനം നമുക്ക് ഏവർക്കുമറിയാവുന്നതാണ്.


മുതവല്ലിയുടെ കൊച്ചു മകൻ ആണ് നമ്മുടെ പ്രിയ റാസിഖ് എന്ന് ഓർക്കുമ്പോൾ ആ കുടുംബത്തിന്റെ ദുഃഖം എത്ര വലുതായിരിക്കും എന്ന് ഊഹിക്കാൻ കഴിയുന്നില്ല.



നാഥാ.....

നമ്മുടെ നാടിനെ ഇനിയും

ഇത് പോലെ പരീക്ഷിക്കല്ലേ.....


ഇന്ന് മരണപെട്ട ഉമർ ഹാജിയുടെ ഖബർ അടക്കം കഴിഞ്ഞു...

ഇനി പ്രിയ റാസിഖ് നുള്ള

ഖബറും തയ്യാറായി...

ഏതാനും സമയത്തിനുള്ളിൽ

നാടിനെ സ്നേഹിച്ച

ജമാഹത്തിനെ സ്നേഹിച്ച

നമ്മുടെ പ്രിയ സ്നേഹിതൻ

ആറടി മണ്ണിലേക്ക് മറയും...


അല്ലാഹുവിന്റെ വിധിയെ

നാം അംഗീകരിചേ മതിയാകൂ....


ഇന്ന് മരണ പെട്ട മൂവരുടെയും ഖബർ

അള്ളാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കി മാറ്റട്ടെ!


നമ്മെയും അവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !