സീതി സാഹിബ് അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി
അഴീക്കോട്: അഴീക്കോട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ( ടി സൈഫുദ്ദീൻ നഗർ) വളപട്ടണം റഹ്മാ സെന്ററിൽ വച്ച് സീതി സാഹിബ് അനുസ്മരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. അഴീക്കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് വി കെ മുഹമ്മദലി അധ്യക്ഷതയിൽ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സി കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ശരീഫ് സാഗർ അനുസ്മരണ പ്രഭാഷണം നടത്തി, പൂതപ്പാറ ഖത്തീബ് മുഹമ്മദ് ശരീഫ് ദാരിമി വിളയിൽ തസ്കിയത്ത് പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് ട്രഷറർ പി പി വമ്പൻ സാഹിബ്, ജില്ലാ യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് സി പി റഷീദ്, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ വി ഹാരിസ്, ജനറൽ സെക്രട്ടറി ബി കെ അഹ്മദ്, ട്രഷറർ സുബൈർ നാറാത്ത്, മണ്ഡലം മുസ്‌ലിംലീഗ് ഭാരവാഹികളായ എം അഷ്റഫ്, മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുൽ ജബ്ബാർ, മണ്ഡലം എംഎസ്എഫ് ജനറൽ സെക്രട്ടറി അസ്ഹർ പാപ്പിനിശ്ശേരി, ഖത്തർ കെ എം സി സി അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്കർ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറർ അജ്മൽ നന്ദിയും പറഞ്ഞു, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ നൗഫിർ ചാലാട്, മിഥിലാജ് വളപട്ടണം, അസ്നാഫ് കാട്ടാമ്പള്ളി, മുഹമ്മദലി ആറാം പീടിക, ടി പി ഷഹീദ്, കെ എൽ പി ഹാരിസ്, എസ് എൽ പി, ശമീം വളപട്ടണം,ശംസീർ പുഴാതി, അഡ്വക്കേറ്റ് ഫൗസ്, അഷ്കർ പഴഞ്ചിറ. ഫൈസൽ പി എൻ, നസീർ അത്താഴക്കുന്ന്, അഷ്റഫ് പി പി, സാജിദ് ബി കെ, റാഷിദ് കെ പി, സൈഫുദ്ധീൻ നാറാത്ത്, റിജാസ് പൂതപ്പാറ, മിദ്ലാജ് കൊല്ലറത്തിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
*മുസ്‌ലിം യൂത്ത് ലീഗ്*
*അഴീക്കോട് മണ്ഡലം കമ്മിറ്റി*


